ഹാഥറസ് കൂട്ടബലാത്സംഗക്കൊല: പ്രതികളെ പിന്തുണച്ച്​ യു.പിയിൽ ധർണ

ലഖ്നോ: ഹാഥറസ്​ ബലാത്സംഗ കേസ്​ പ്രതികളെ പിന്തുണച്ച് യു.പിയിൽ​ധർണ. സവർണ സമാജ്​ എന്ന സംഘടനയുടെ നേതൃത്വത്തിലാണ്​ പ്രതികൾക്ക്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധർണ നടത്തിയത്​. കേസിൻെറ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഞങ്ങളുടെ കുട്ടികൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കണം. നിരപരാധികളെ കുറ്റവാളികളാക്കുന്നത്​ അംഗീകരിക്കാനാവില്ലെന്നും ധർണയിൽ പങ്കെടുത്തവരിലൊരാൾ പറഞ്ഞു.

ഭാഗ്ന ഗ്രാമത്തിലാണ്​ ധർണ നടന്നത്. ദലിത്​പെൺകുട്ടി ബലാത്സംഗത്തിനിരയായ ​ഭൂൽഗാഡി ഗ്രാമത്തിൽ നിന്ന്​ അഞ്ച്​ കിലോ മീറ്റർ മാത്രം അകലെയാണ്​ ധർണ നടന്ന സ്ഥലം. പെൺകുട്ടിയുടെ കൊലപാതകത്തെ ചില രാഷ്ട്രീയപാർട്ടികൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും ഇവർ ആരോപിച്ചു.

പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും ചോദ്യം ചെയ്താൽ സത്യം പുറത്ത്​ വരുമെന്ന്​ ധർണയുടെ സംഘാടകരിലൊരാൾ പറഞ്ഞു. അതേസമയം, ദലിത്​ പെൺകുട്ടിയുടെ ക്രൂര കൊലപാതകത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്​.


Tags:    
News Summary - Hathras case: Upper caste group holds panchayat in favour of accused, demands CBI inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.