മകളുടെ വേർപാടിന്റെ വാർഷികത്തിൽ പോപുലർ ഫ്രണ്ട് മുൻ നേതാവ് ഒ‌.എം‌.എ സലാമിന് മൂന്ന് ദിവസം പരോൾ

മകളുടെ വേർപാടിന്റെ വാർഷികത്തിൽ പോപുലർ ഫ്രണ്ട് മുൻ നേതാവ് ഒ‌.എം‌.എ സലാമിന് മൂന്ന് ദിവസം പരോൾ

ന്യൂഡൽഹി: കഴിഞ്ഞ വർഷം മരിച്ച മകളുടെ മരണാനന്തര ചടങ്ങുകളിൽ പ​ങ്കെടുക്കാൻ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) മുൻ ചെയർമാൻ ഒ‌.എം‌.എ സലാമിന് ഡൽഹി ഹൈകോടതി മൂന്ന് ദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചു. ദിവസവും ആറ് മണിക്കൂർ വീതമാണ് ജസ്റ്റിസ് രവീന്ദർ ദുഡേജ പരോൾ അനുവദിച്ചത്.

ഈ കാലയളവിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനോ പൊതുപരിപാടികളിൽ പങ്കെടുക്കാനോ പാടില്ലെന്ന് കോടതി നിർദേശിച്ചു. കേരളത്തിലേക്കുള്ള യാത്രയുടെ ചെലവുകൾ സലാം വഹിക്കണം.

മകളെ സംസ്കാരിച്ച സ്ഥലം സന്ദശിക്കാനും വീട്ടിലെ ചടങ്ങുകളിൽ പ​ങ്കെടുക്കാനുമാണ് അനുമതി. മൊബൈൽ ഫോൺ, ഫോട്ടോഗ്രാഫ്, പൊതുജന സമ്പർക്കം എന്നിവ പാടില്ലെന്നും കോടതി വ്യക്തമാക്കി.

യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ സലാം, 15 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാനാണ് അനുമതി തേടിയത്. ഏപ്രിൽ 18നും മെയ് രണ്ടിനുമിടയിൽ ചടങ്ങുകൾ നടത്തണമെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, സലാമിന്റെ സാന്നിധ്യം കേരളത്തിൽ സുരക്ഷ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എൻ‌.ഐ‌.എയുടെ അഭിഭാഷകൻ അപേക്ഷയെ എതിർത്തു.

2024 ഏപ്രിൽ 17നാണ് ഒ‌.എം‌.എ സലാമി​ന്റെ മകളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം.ബി.ബി.എസ് വി​ദ്യാ​ര്‍ഥി​നി​യുമാ​യ ഫാ​ത്തി​മ ത​സ്‌​കി​യ വാഹനാപകടത്തിൽ മരണപ്പെട്ടത്. ക​ല്‍പ​റ്റ പി​ണ​ങ്ങോ​ട് പൊ​ഴു​ത​ന​ക്ക് സ​മീ​പം സ്കൂ​ട്ട​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞായിരുന്നു അപകടം. അന്ന് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങിൽ പ​​ങ്കെ​ടു​ക്കാ​ൻ മൂന്ന് ദിവസത്തേക്ക് കടുത്ത ഉ​പാ​ധി​ക​ളോ​ടെയാണ് പരോൾ ലഭിച്ചത്. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​ മാത്രമാണ് വീ​ട്ടി​ൽ ചെ​ല​വ​ഴി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. പി​ന്നീ​ട് ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പാ​ർ​പ്പിക്കുകയായിരുന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളോ​ട് മാ​ത്ര​മേ ഇ​ട​പ​ഴ​കാ​ൻ സാ​ധി​ച്ചി​രു​ന്നു​ള്ളൂ. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കു​ള്ള​താ​യി വീ​ടി​ന് പു​റ​ത്ത് പൊ​ലീ​സ് നോ​ട്ടീ​സ് പ​തി​പ്പി​ച്ചി​രു​ന്നു.

മകളുടെ മരണത്തിന് പിന്നാലെ വിഷാദാവസ്ഥയിലായ ഭാര്യയെ സന്ദർശിക്കാൻ രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം സലാം ആവശ്യപ്പെട്ടിരുന്നെങ്കിലും ​കോടതി നിരസിച്ചിരുന്നു. സലാം സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോചനം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.

2022ൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ ചെയർമാനായിരുന്ന ഒ.എം.എ സലാം അടക്കമുള്ളവരെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തിഹാ​ര്‍ ജ​യി​ലി​ല​ട​ച്ച​ത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡൽഹി, രാജസ്ഥാൻ എന്നീ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. ഇതിനുപിന്നാലെ 2022 സെപ്റ്റംബർ 28ന് യു.എ.പി.എ നിയമ പ്രകാരം പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചു.

Full View

Tags:    
News Summary - HC grants 3-day custody parole to PFI leader OMA Salam to travel to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.