മുംബൈ: ഹിജാബ്, ബുർഖ, നിഖാബ് എന്നിവക്ക് നിരോധനം ഏർപ്പെടുത്തി മുംബൈയിലെ കോളജ് എടുത്ത തീരുമാനത്തിൽ ഇടപെടാൻ ബോംബെ ഹൈകോടതി വിസമ്മതിച്ചു.
കോളേജിന്‍റെ തീരുമാനത്തിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ എ. എസ്. ചന്ദൂർക്കറും രാജേഷ് പാട്ടീലും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. സയൻസ് ഡിഗ്രി കോഴ്‌സിന്‍റെ രണ്ടും മൂന്നും വർഷങ്ങളിൽ പഠിക്കുന്ന ഒമ്പത് വിദ്യാർഥിനികൾ നൽകിയ ഹരജിയാണ് തള്ളിയത്. ഈ മാസം ആദ്യമാണ് വിദ്യാർഥിനികൾ ഹൈകോടതിയെ സമീപിച്ചത്.
ഇത്തരമൊരു നിർദ്ദേശം തങ്ങളുടെ മതത്തിന്‍റെ ആചാരങ്ങൾക്കും മൗലികാവകാശങ്ങൾക്കും സ്വകാര്യതക്കുള്ള അവകാശത്തിനും തെരഞ്ഞെടുപ്പിനുള്ള അവകാശത്തിനും എതിരാണെന്ന് ഹരജിക്കാർ അവകാശപ്പെട്ടു. യൂനിഫോം ഡ്രസ് കോഡ് തീരുമാനം അച്ചടക്ക നടപടി മാത്രമാണെന്നും മുസ്ലിം സമുദായത്തിന് എതിരല്ലെന്നും കോളജ് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.