എച്ച്.ഡി. കുമാര സ്വാമി മുഖ്യമന്ത്രിയാവുമെന്ന്-എച്ച്.ഡി ദേവഗൗഡ

മംഗളൂരു:ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാര സ്വാമി കർണാടക മുഖ്യമന്ത്രിയാവുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.സൂറത്ത്കലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ പിതാവുമായ ഗൗഡ.

കുമാരസ്വാമി മുഖ്യമന്ത്രിയായ സർക്കാർ നടപ്പാക്കിയ വികസന,ക്ഷേമ പദ്ധതികൾ ജനങ്ങൾ മനസ്സിലാക്കി വോട്ട് ചെയ്യും. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പദ്ധതികൾ നടപ്പാക്കുന്നതാണ് കുമാരസ്വാമി ശൈലി. താൻ കാര്യങ്ങൾ പെരുപ്പിച്ചു പറയുകയല്ല, കർഷകരുടെ വായ്പകൾ എഴുതിത്തള്ളിയ രാജ്യത്തെ ഏക സംസ്ഥാനമായി കർണാടക മാറിയത് കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോഴാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ത്രീപക്ഷ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പാർലമെന്റിന് മുമ്പാകെയുള്ള വനിത സംവരണം നടപ്പാക്കുകയാണെന്ന് ഗൗഡ പറഞ്ഞു.

മംഗളൂരു നോർത്ത് മണ്ഡലത്തിൽ 2013ൽ എം.എൽ.എ ആയിരുന്ന ബി.എ. മുഹ്‌യുദ്ദീൻ ബാവക്ക് കോൺഗ്രസ് ഇത്തവണ സീറ്റ് നിഷേധിച്ചത് അനീതിയാണ്. അത് മനസ്സിലാക്കിയാണ് അദ്ദേഹത്തെ ജെ.ഡി.എസ് സ്ഥാനാർത്ഥിയാക്കിയത്. തീര ദേശത്തിന്റെ മണ്ണിലും മനസ്സിലും ജെ.ഡി.എസ് ഉണ്ട്. മൂന്ന് എംഎൽഎമാരും അഞ്ച് ജില്ല പഞ്ചായത്ത് അംഗങ്ങളും പാർട്ടിക്ക് ഉണ്ടായിരുന്നതായി ഗൗഡ ഓർമ്മിപ്പിച്ചു.

Tags:    
News Summary - HD Kumaraswamy will be the Chief Minister - HD Deve Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.