മുംബൈ: കഴിഞ്ഞ ദിവസം കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡൻറ് സിദ്ധാർഥ് സംഘ്വി (38) കൊല്ലപ്പെട്ടതായി നവി മുംബൈ പൊലീസ്. കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തയാൾ സിദ്ധാർഥ് കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കൂടുതൽ പേർക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ കമലാ മിൽസിലെ ഒാഫിസിൽനിന്ന് വൈകീട്ട് 7.30 ന് ഇറങ്ങിയ സിദ്ധാർഥിനെ കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിെൻറ നീല മാരുതി ഇഗ്നിസ് കാർ നവിമുംബൈ െഎരൊളിയിലെ സെക്ടർ 11ൽ നന്ന് കണ്ടെത്തി. പിറകിലെ സീറ്റിൽ രക്തംപുരണ്ട കത്തിയും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.