ന്യൂഡൽഹി: ഇന്ത്യയുടെ കിഴക്ക്, വടക്ക്-പടിഞ്ഞാറൻ മേഖലകളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കിഴക്കൻ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിൽ അടുത്ത നാലുദിവസവും വടക്കു-പടിഞ്ഞാറൻ മേഖലകളിൽ രണ്ടു ദിവസവുമാണ് ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നത്.
പശ്ചിമ ബംഗാളിലെയും ബിഹാറിലെയും ഗംഗാതീര ജില്ലകൾ, സിക്കിം, ഒഡിഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിലും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും.
ആന്ധ്രയുടെ തീരമേഖലകളിലും പതിവിൽ കവിഞ്ഞ ചൂടിന് സാധ്യതയുണ്ട്. അതിനിടെ, ഏപ്രിൽ 18-20 ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ജമ്മു-കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങളിൽ 18ന് കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രയുടെ വടക്കൻ പ്രദേശത്തും തെക്കൻ തീരമേഖലകളിലും ബുധനാഴ്ച വരെയാണ് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നത്. ശ്രീകാകുളം, വിഴിനഗരം, വിശാഖപട്ടണം, കാക്കിനട, ഗുണ്ടൂരു തുടങ്ങിയ മേഖലകളിൽ ജാഗ്രത നിർദേശമുണ്ട്. ഞായറാഴ്ച ഉച്ചയോടെ നവിമുംബൈയിലെ ഘാർഖറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത അവാർഡുദാന ചടങ്ങിനിടെ സൂര്യാതപമേറ്റുണ്ടായ മരണം 12 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.