ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ കനത്തതോടെ ചെന്നൈ നഗരത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിന്നടിയിലായി. മിക്കയിടങ്ങളിലും വൻ ഗതാഗതക്കുരുക്കാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജലസംഭരണികളിലും ജലവിതാനം കുത്തനെ ഉയർന്നിട്ടുണ്ട്. ചെന്നൈയിലെ മഴക്കെടുതികളിൽ രണ്ടുപേർ മരിച്ചു.
ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ ശാന്തി (45) കോൺക്രീറ്റ് സ്ലാബ് തകർന്നുവീണും വ്യാസർപാടിക്ക് സമീപം 52കാരനായ ഓട്ടോ ഡ്രൈവർ ദേവേന്ദ്രൻ വൈദ്യുതാഘാതമേറ്റും മരിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളായ നുങ്കമ്പാക്കത്ത് 24 മണിക്കൂറിനിടെ എട്ട് സെ.മീറ്ററും സബർബൻ റെഡ് ഹിൽസിൽ 13 സെ.മീറ്ററും പെരമ്പൂരിൽ 12 സെ.മീറ്ററും മഴ രേഖപ്പെടുത്തി.24 മണിക്കൂറിനുള്ളിൽ ചെന്നൈ ഉൾപ്പെടെ 19 ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.