ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച; വിമാനങ്ങൾ വൈകി, പരീക്ഷകൾ റദ്ദാക്കി

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ച പുലർച്ചെയോടെ നാലു മുതൽ അഞ്ച് ഇഞ്ച് വരെ മഞ്ഞ് വീഴ്ചയുണ്ടായതോടെ വ്യോമ, റെയിൽ ഗതാഗതം താറുമാറായി. നിരവധി വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകളോളം വൈകി.


പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കി. തുടർച്ചയായ മഞ്ഞുവീഴ്ച കാരണം ദൃശ്യപരത 200 മീറ്റർ മാത്രമാണെന്ന് ശ്രീനഗർ എയർപോർട്ട് ഡയറക്ടർ പറഞ്ഞു. എല്ലാ വിമാനങ്ങളും വൈകി. അസൗകര്യവും തിരക്കും ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് വരുന്നതിന് മുമ്പ് എയർലൈനുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം അറിയിച്ചു.


എല്ലാ വീടുകളും കെട്ടിടങ്ങളും കനത്ത മഞ്ഞുവീഴ്ചയിൽ മൂടപ്പെട്ടിരിക്കുകയാണ്. ജമ്മു കശ്മീരിലെ മാണ്ഡി ലോറൻ, സാവ്ജിയാൻ എന്നിവയുൾപ്പെടെ നിരവധി റോഡുകൾ അടച്ചിട്ടുമുണ്ട്.

Tags:    
News Summary - Heavy snowfall in Srinagar; flights delayed, exams cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.