ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്കും ഹെൽമറ്റും ബെൽറ്റും നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാല് വയസ്സിനു താഴെയുള്ള കുട്ടികളുമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് നിയമഭേദഗതിയിലാണ് ഈ നിർദേശം.
ഒമ്പതു മാസത്തിനും നാലു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടിക്ക് തലയ്ക്ക് അനുയോജ്യമായ ബി.ഐ.എസ് മുദ്രയുള്ള ഹെല്‍മറ്റ് അല്ലെങ്കിൽ സൈക്കിൾ ഹെൽമറ്റ് ധരിക്കണം. കുട്ടികളെ വണ്ടിയോടിക്കുന്ന ആളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് ബെല്‍റ്റ് ഉപയോഗിക്കണം. നൈലോണ്‍ ഉപയോഗിച്ച് നിർമിച്ചതും ഗുണനിലവാരമുള്ളതും വെള്ളത്തിൽ നശിക്കാത്തതും ആയിരിക്കണം ബെല്‍റ്റുകള്‍. 30കിലോ വരെ താങ്ങാനുള്ള ശേഷി ബെല്‍റ്റിന് ഉണ്ടായിരിക്കണം. നാലു വയസ്സിനു താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ മോട്ടോർ സൈക്കിളിെൻറ വേഗം 40 കിലോമീറ്ററിൽ കൂടരുതെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു.
പൊതുജനങ്ങൾക്കും കരട് വിജ്ഞാപനത്തിൽ അഭിപ്രായ നിർദേശങ്ങൾ അറിയിക്കാം. വിജ്ഞാപനം പുറത്തിറങ്ങി ഒരു വർഷത്തിനകം നിയമം പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര ഗതാഗത മന്താലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.