ചണ്ഡീഗഡ്: 'നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു, അവന്റെ ജോലി കഴിഞ്ഞു, ഇതാ നിങ്ങളുടെ സിംഹക്കുട്ടി', കബഡി താരത്തെ വെട്ടിനുറുക്കി വീടിന് മുൻപിൽ കൊണ്ടുവന്നിട്ട് കൊലയാളികൾ മാതാപിതാക്കളോട് പറഞ്ഞ വാക്കുകളാണിത്. പഞ്ചാബിലെ കപൂർത്തല ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. കബഡി താരം ഹർദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്.
ഹർദീപ് സിങ് പ്രദേശവാസിയായ ഹാപ്പിയെന്ന ഹർപ്രീതുമായി ഏറെ നാളായി ചില തർക്കങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസും ഇരുവർക്കുമെതിരെ ധിൽവാൻ പൊലീസ് സ്റ്റേഷനിൽ രജിസ്്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് മകൻ ഇപ്പോൾ വീട്ടിൽ താമസിക്കാറില്ലെന്നും ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തി ബാങ്ക് പാസ് ബുക്ക് എടുത്ത് മടങ്ങിപോയെന്നുമാണ് മാതാപിതാക്കൾ പറഞ്ഞു.
രാത്രി 10.30 ഓടെയാണ് വീടിന് മുമ്പിൽ വെട്ടിനുറുക്കിയ നിലയിൽ ഹർദീപ് സിംഗിനെ കൊണ്ടുവന്നിടുന്നത്. 'നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു, അവന്റെ ജോലി കഴിഞ്ഞു, ഇതാ നിങ്ങളുടെ സിംഹക്കുട്ടി' എന്നു പറഞ്ഞാണ് കൊലയാളിയായ ഹാപ്പിയും കൂട്ടാളികളും മടങ്ങിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഗുരുതര നിലയിലായിരുന്ന ഹർദീപ് സിംഗിനെ ജലന്ധറിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹാപ്പിക്കും കൂട്ടാളികൾക്കുമെതിരെ രജിസ്റ്റർ ചെയ്തു. അവർക്കായി അന്വേഷണം ആരംഭിച്ചതായി ധിൽവാൻ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കുൽദീപ് സിംഗ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെണ് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും 'ജംഗിൾ രാജ്' ആണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.