മുംബൈ: ഹിജാബ് നിരോധനത്തിനെതിരായ ഹരജി ബോംബെ ഹൈകോടതി തള്ളിയതോടെ ഡ്രസ് കോഡ് കടുപ്പിച്ച് നഗരത്തിലെ ഡി.കെ മറാത്തെ കോളജ്. കീറിയ ജീൻസും ശരീരഭാഗങ്ങൾ പുറത്തു കാണിക്കുന്നതോ മത ചിഹ്നങ്ങൾ അടങ്ങിയതോ ആയ വസ്ത്രങ്ങളും അധികൃതർ നിരോധിച്ചു.
ഹിജാബും ബുർഖയും അണിഞ്ഞ് കാമ്പസ് വരെ മുസ്ലിം വിദ്യാർഥിനികൾക്ക് വരാം. എന്നാൽ, അവ പൊതുമുറിയിൽ അഴിച്ചുവെക്കണമെന്നാണ് നിർദേശം.
ഹിജാബ് നിരോധനത്തിനെതിരെ എട്ട് വിദ്യാർഥിനികൾ ബോംബെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. എന്നാൽ, കോളജ് അധികൃതരുടെ നിർദേശം വിദ്യാർഥികളുടെ മൗലികാവകാശത്തെ ലംഘിക്കുന്നതല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കോളജിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ അച്ചടക്ക നടപടികൾ സ്വീകരിക്കുകയെന്നത് അവരുടെ മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.