ചെന്നൈ: ഭാഷാ വിവാദം വീണ്ടും ആളിക്കത്തിച്ച് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയുടെ പ്രസ്താവന. ഹിന്ദി സംസാരിക്കുന്നവർ കോയമ്പത്തൂരിൽ പാനിപൂരി വിൽക്കുകയാണെന്ന പ്രസ്താവനയാണ് വിവാദമായത്. തമിഴ്നാട്ടുകാർ തമിഴും ഇംഗ്ലീഷും പഠിക്കുന്നുണ്ടെന്നും പിന്നെ മറ്റു ഭാഷകൾ പഠിക്കേണ്ടതിന്‍റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗവർണ്ണർ ആർ.എൻ രവി വേദിയിലിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ തമിഴ്നാട് മുൻനിരയിലാണെന്നും തമിഴ്നാട്ടിലെ വിദ്യാർഥികൾ ഏത് ഭാഷ പഠിക്കാനും തയാറാണെന്നും ഹിന്ദി ഒരു ഐഛിക ഭാഷമാത്രമാണെന്നും അത് നിർബന്ധമായും പഠിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി പഠിച്ചാൽ ജോലി ലഭിക്കുമെന്നാണ് നമ്മളോട് പറയുന്നത്. എന്നാൽ നമുക്ക് ലഭിക്കുന്നുണ്ടോ. കോയമ്പത്തൂരിൽ പാനിപൂരി വിൽക്കുന്നത് ആരാണെന്ന് പോയി നോക്കൂ -മന്ത്രി പറഞ്ഞു.
നേരത്തെ, സംസ്ഥാനങ്ങൽ തമ്മിൽ ആശയവിനിമയം നടത്തുമ്പോൾ ഹിന്ദി ഉപയോഗിക്കണമെന്ന അമിത്ഷായുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനങ്ങളും രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.