ന്യുഡൽഹി: ഡൽഹിയിലെ പ്രസിദ്ധ ചരിത്ര സ്മാരകമായ കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭമെന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഹിന്ദുത്വസംഘടനകൾ. ചൊവ്വാഴ്ച രാവിലെ മഹാകാൽ മാനവ് സേവയടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ കുത്തബ് മിനാറിന്‍റെ മുന്നിൽ പ്ലക്കാർഡുകളുമായെത്തിയ ഹിന്ദുത്വ സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു.
അതേസമയം രാജ്യതലസ്ഥാനത്തെ അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയ മുഗൾ ഭരണാധികാരികളുടെ പേരുകളുള്ള സ്ഥലങ്ങൾ പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഡൽഹി ഘടകം രംഗത്തുവന്നിട്ടുണ്ട്. പകരമായി മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിങ്, മഹർഷി വാൽമീകി, ജനറൽ വിപിൻ റാവത്ത് എന്നിങ്ങനെ പേരുകൾ നൽകാനുമാണ് നിർദേശം. സ്ഥലങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാന് കത്തയച്ചതായി ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.