ന്യൂഡൽഹി: സംഘർഷ ബാധിതമായ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹിന്ദു, മുസ്ലിം ഒത്തുചേരലോടെ ചെറിയ പെരുന്നാൾ ആഘോഷം. കൗശൽ ചൗകിൽ ഇരുവിഭാഗങ്ങളിലെയും അംഗങ്ങൾ പരസ്പരം കെട്ടിപ്പുണർന്ന് മധുരം പങ്കുവെച്ചത് സമാധാനത്തിനും ഒരുമക്കും വേണ്ടിയുള്ള സന്ദേശമായി.
പ്രദേശത്ത് വിന്യസിച്ച പൊലീസുകാർക്കും തദ്ദേശവാസികൾ മധുരം വിതരണം ചെയ്തു. ജഹാംഗീർപുരിയിലും പരിസര പ്രദേശങ്ങളിലും സാധാരണ നില വൈകാതെ തിരിച്ചെത്തുമെന്ന് പ്രദേശവാസികൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഇതിനിടെ, കോവിഡ് സൃഷ്ടിച്ച പരിമിതികൾക്കിടയിൽ രണ്ടു വർഷത്തിനുശേഷം ഡൽഹിയിലെ പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്കാരത്തിന് ഇത്തവണ ഒട്ടേറെ പേർ എത്തി. ഡൽഹി ജമാ മസ്ജിദ്, ഫത്തേപുരി, സുനേരി, ഷാജഹാനോ, ബൂരി ഭടിയാരി, ധാക്ക തുടങ്ങി ഡൽഹിയിലെ മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരത്തിന് വിശ്വാസികൾ ഒഴുകിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.