ന്യൂഡൽഹി: ഗുരുഗ്രാമിൽ പതിവായി വെള്ളിയാഴ്ച പ്രാർഥന തടയാൻ എത്താറുള്ള ഹിന്ദുത്വ സംഘടന പ്രവർത്തകർ 'ഗോദ്സെ ജി നീണാൾ വാഴട്ടെ' മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി അറസ്റ്റിലായ വിവാദ സന്യാസി കാളിചരണ്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡൽഹി വംശീയാതിക്രമണം നടക്കവെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ വിളിച്ച 'ദേശ് കീ ഗദ്ദാറോം കോ, ഗോലി മാറോ സാലോം കോ' എന്ന വിവാദ മുദ്രാവാക്യം ഉയർത്തിയായിരുന്നു ഹിന്ദുത്വ പ്രവർത്തകരുടെ ഐക്യദാർഢ്യ പ്രകടനം.
റായ്പൂരിൽ സംഘടിപ്പിച്ച മത പാർലമെൻറിൽ മഹാത്മാ ഗാന്ധിക്കും ഇസ്ലാമിനും എതിരെ വിദ്വേഷം പ്രസംഗിക്കുകയും ഗാന്ധിഘാതകൻ ഗോഡ്സെയെ പുകഴ്ത്തുകയുംചെയ്ത മഹാരാഷ്ട്രയിലെ ഹിന്ദുത്വ തീവ്രവാദി കാളീചരണിനെ മധ്യപ്രദേശിൽനിന്നാണ് ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്.
'നാഥുറാം ഗോദ്സെജീ അമർ രഹേ' എന്ന മുദ്രാവാക്യവുമായി ഹരിയാന പൊലീസിെൻറ അകമ്പടിയോടെ പ്രകടനം നടത്തിയവർ കാളീചരണെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ പ്രകടനമായി വന്ന് കാളീചരണെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നൽകി.
Right-wing groups in Gurgaon are protesting the arrest of religious leader Kalicharan by Raipur police; demanding his immediate release. The same group has been spearheading protests against namaz in open spaces in Gurgaon. People raising chants of "Nathuram Godse amar rahe" pic.twitter.com/LLsvQuTE1I
— Pavneet Singh Chadha 🚜 🌾 (@pub_neat) December 31, 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.