വിദ്വേഷ മുദ്രാവാക്യം; വി.എച്ച്.പി, ബജ്രംഗ് ദൾ പ്രവർത്തകർക്കെതിരെ കേസ്

ഗുരുഗ്രാം: വിദ്വേഷ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തിൽ ഹരിയാനയിലെ ഗുരുഗ്രാമിൽ വി.എച്ച്.പി, ബജ്രംഗ് ദൾ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഉദയ്പൂർ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജൂൺ 29ന് നടന്ന പ്രകടനത്തിനെതിരെയാണ് കേസ്.

80ഓളം പേർ പങ്കെടുത്ത പ്രകടനത്തിൽ രൂക്ഷമായ വിദ്വേഷ മുദ്രാവാക്യങ്ങളാണുയർന്നത്. മുസ്ലിംകൾക്കെതിരെയും പ്രവാചകനെതിരെയും മുദ്രാവാക്യങ്ങളുയർന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.


ജൂൺ 28നാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യലാൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നായിരുന്നു കൊലപാതകം. മുഹമ്മദ് റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവർ സംഭവത്തിൽ പൊലീസ് പിടിയിലാണ്. കൊലപാതകം നടത്തിയ ഇരുവരും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

അതേസമയം, മുഹമ്മദ് റിയാസ് അക്തരിക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രതികൾ ഇരുവരും ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുമായി അടുത്ത ബന്ധമുള്ളവരാണ്. മുഹമ്മദ് റിയാസ് അക്തരി ബി.ജെ.പി, ന്യൂനപക്ഷ മോർച്ച നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 

Tags:    
News Summary - Hindutva group members booked for chanting hateful slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.