ഡൽഹി: ഒളിച്ചോടിയ യുവതിയുെട വീട്ടുകാർ കാമുകനായ യുവാവിനെ കുത്തിക്കൊന്നു. യുവതിക്ക് ഗുരുതര പരിക്കേറ്റു. ദിനേശ് (30) ആണ് കൊല്ലപ്പെട്ടത്. 23കാരിക്കാണ് പരിക്ക്. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ വെള്ളിയാഴ്ച വൈകീട്ടുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.
വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ദിനേശ് കുടുംബസമേതം സീമാപുരിയിലായിരുന്നു താമസം. ഇതിനിടെ കിഴക്കൻ ഡൽഹിയിലെ പത്പർഗഞ്ജിലുള്ള ബന്ധുവായ യുവതിയുമായി പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. വിവരമറിഞ്ഞ വീട്ടുകാർ യുവതിയെ താക്കീത് ചെയ്യുകയും മറ്റൊരു വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, ഇരുവരും ഒളിച്ചോടി.
യുവതി ആഭരണങ്ങളും പണവും എടുത്തതായും പറയുന്നു. അന്വേഷണത്തിനിടെ യുവതിയുടെ അമ്മാവൻ റിങ്കു (25), സഹോദരൻ ശങ്കർ (20) എന്നിവർ ഇരുവരും കാറിൽ പോകുന്നത് കണ്ട് പിന്തുടർന്നു. മയൂർ വിഹാറിലെത്തിയപ്പോൾ കാറിൽനിന്ന് പുറത്തിറങ്ങിയ ദിനേശിനെ പ്രതികൾ കത്തികൊണ്ട് കുത്തി. ഗുരുതര പരിക്കേറ്റ ദിനേശ് അൽപസമയത്തിനകം മരിച്ചു.
ദിനേശിനെ ആക്രമിക്കുന്നതുകണ്ട് കാറിൽനിന്നിറങ്ങി നിലവിളിച്ച യുവതിയെയും ആക്രമിച്ചു. നിലവിളി കേെട്ടത്തിയ ഹോംഗാർഡാണ് പ്രതികളെ പിടികൂടിയത്. സംഭവസ്ഥലത്തുനിന്ന് കത്തി കണ്ടെടുത്തു. യുവതിയുടെ മാതാപിതാക്കൾക്ക് പങ്കുണ്ടോയെന്നറിയാൻ അവരെ ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.