ന്യൂഡൽഹി: വായുമലിനീകരണം മൂലം ശ്വാസം മുട്ടുന്ന ഡൽഹിയിൽ ആശുപത്രികളും നിറഞ്ഞു കവിഞ്ഞു. ശ്വസന സംബന്ധമായ പ്രശ്നങ്ങളുമായാണ് രോഗികൾ ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ചുമയും ശ്വാസംമുട്ടും കൂടാതെ പൊടി നിറഞ്ഞ അന്തരീക്ഷം മൂലം പലർകും കഞ്ഞ് ചൊറിച്ചിലും അനുഭവപ്പെടുന്നുവെന്നാണ് പരാതി. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മാത്രമാണ് ഡോക്ടർമാർക്ക് രോഗികളോട് നൽകാനുള്ള ഉപദേശം. പ്രത്യേകിച്ച് കുട്ടികളും വൃദ്ധരും പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ ആവശ്യപ്പെടുന്നു.
ഇന്ന് വായു മലിനീകരണതോതിൽ അൽപ്പം മാറ്റം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും േമാശം കാറ്റഗറിയിൽ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ബുധനാഴ്ചയായിരുന്നു വായുമലിനീകരണ തോത് ഏറ്റവും മോശം അവസ്ഥയിലുണ്ടായിരുന്നത്. 442 ആണ് ബുധനാഴ്ച എയർ ക്വാളിറ്റി ഇൻഡെക്സ് എങ്കിൽ ഇന്ന് 370 ൽ എത്തിയിട്ടുണ്ട്. എയർ ക്വാളിറ്റി ഇൻഡെക്സ് 0-50 ഇടയിലാണെങ്കിൽ വായു ഗുണമുള്ളത്, 51നും 100നും ഇടയിലാെണങ്കിൽ തൃപ്തികരം, 101 മുതൽ 200 വരെ ഇടത്തരം, 201 മുതൽ 300 വരെ മോശം, 301 മുതൽ 400 വരെ വളരെ മോശം, 401 മുതൽ 500 വരെ അതിഗുരുതരം എന്നിങ്ങനെയാണ് അവസ്ഥ. അടുത്ത ദിവസങ്ങളിൽ രാജ്യതലസ്ഥാനത്തിന് സമീപ പ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമാകുമെന്നാണ് റിപ്പോർട്ട്. ദീപാവലി പ്രമാണിച്ച് വരും ദിവസങ്ങളിലും മലിനീകരണം രൂക്ഷമാകാനാണ് സാധ്യത.
വ്യാവസായിക മാലിന്യങ്ങളും മറ്റും കത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകർക്ക് പിഴ ശിക്ഷ ഇൗടാക്കും. പ്രദേശത്തെ താപവൈദ്യുത നിലയം അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നവംബർ ഒന്നു മുതൽ അഞ്ചുവരെ ദിവസങ്ങൾ വായു ശുചീകരണ വാരമായി ആചരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.