ചെന്നൈ: പുതുച്ചേരിയിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള മുഴുവൻ വീട്ടമ്മമാർക്കും പ്രതിമാസം ആയിരം രൂപ ധനസഹായം പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുതുച്ചേരി നിയമസഭയിൽ മുഖ്യമന്ത്രി എൻ. രംഗസാമി അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനമുള്ളത്. 21-57 പ്രായപരിധിയിൽപെടുന്ന വീട്ടമ്മമാരാണ് സഹായത്തിനർഹരാവുക.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ലാപ്ടോപ്, ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൈക്കിൾ, പുതുച്ചേരിയിൽ നിയമ സർവകലാശാല, കാരൈക്കാലിൽ വന-ശാസ്ത്ര ഗവേഷണ കേന്ദ്രം തുടങ്ങിയവയാണ് മറ്റു പ്രഖ്യാപനങ്ങൾ.
കാരിക്കലിൽനിന്ന് ശ്രീലങ്കയിലേക്ക് യാത്ര-ചരക്ക് കപ്പൽ സർവിസ് ഇക്കൊല്ലം തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.