മഹാകുംഭ് നഗർ (യു.പി): വ്യാഴവട്ടത്തിനുശേഷം മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ മോക്ഷം തേടിയെത്തിയ ജനലക്ഷങ്ങൾ ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
കുംഭമേളയിലെ ആദ്യ ‘അമൃതസ്നാന’ വേളയായിരുന്നു ചൊവ്വാഴ്ച. രാജ്യത്തെ 13 ഹിന്ദു സന്യാസി സമൂഹങ്ങളുടെ പ്രാതിനിധ്യം മേളയിലുണ്ട്. ശരീരം തുളച്ചുകയറുന്ന തണുപ്പിലാണ് ഭക്തർ പുഴയിൽ മുങ്ങിയത്.
‘ഇത് നമ്മുടെ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ചൈതന്യരൂപമാണെ’ന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘എക്സി’ൽ കുറിച്ചു. തിങ്കളാഴ്ച ത്രിവേണി സംഗമത്തിൽ 1.75 കോടിയോളംപേർ എത്തിയെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.