മുംബൈ: ബംഗ്ലാദേശിൽനിന്ന് ബാലികമാർ ഉൾപ്പെടെ സ്ത്രീകളെ ജോലി വാഗ്ദാനം നൽകിയും പ്രണയം നടിച്ചും മുംബൈയിലെ വേശ്യത്തെരുവിൽ എത്തിച്ച് വിൽക്കുന്ന സംഘത്തിനെ പ്രധാന കണ്ണി പിടിയിൽ.
എട്ടു വർഷമായി ഡോമ്പിവലിയിൽ താമസിക്കുന്ന ബംഗ്ലാദേശുകാരനായ മുഹമ്മദ് സെയ്ദുൽ ശൈഖിനെയാണ് (38) കഴിഞ്ഞദിവസം പാൽഘർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളടങ്ങുന്ന സംഘത്തിെൻറ വലയിൽപെട്ട 500ലേറെ പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരു പെൺകുട്ടിക്ക് 5000 രൂപ എന്നനിരക്കിൽ കമീഷൻ പറ്റുന്ന ഏജൻറാണ് മുഹമ്മദ് സെയ്ദുൽ ശൈഖ് എന്ന് പാൽഘർ പൊലീസ് ഇൻസ്പെക്ടർ ജിതന്ദ്ര വെങ്കുട്ടി പറഞ്ഞു.
പെൺവാണിഭ സംഘത്തിൽനിന്ന് നേരേത്ത രക്ഷപ്പെടുത്തിയ പെൺകുട്ടികൾ നൽകിയ വിവരമാണ് പൊലീസിന് സഹായകമായത്. േനരേത്ത ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.