രാജസ്ഥാൻ സർക്കാർ വിലക്കിയിട്ടും പുഷ്കർ മേളക്കെത്തിയത് നൂറുകണക്കിന് ഒട്ടകങ്ങൾ

അജ്മീർ (രാജസ്ഥാൻ): കുളമ്പുരോഗം വ്യാപകമായതിനെത്തുടർന്ന് സർക്കാർ വിലക്കിയിട്ടും പുഷ്കർ മേളയിൽ നൂറുകണക്കിന് ഒട്ടകങ്ങൾ എത്തി. ഒക്ടോബർ 26 മുതൽ നവംബർ 10 വരെ മേള സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ, സംസ്ഥാനത്ത് കന്നുകാലികളിൽ ത്വക്ക് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ വകുപ്പുതലത്തിൽ കന്നുകാലി മേള സംഘടിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. മേളയിൽ മൃഗങ്ങളുടെ വരവ്, മൃഗ മത്സരങ്ങൾ എന്നിവ നിരോധിച്ചതായും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരുന്നു.

മുന്നറിയിപ്പ് അവഗണിച്ച് ഒട്ടകങ്ങൾ മേളക്കെത്തുകയാണ്. പ്രദേശത്തേക്ക് കടത്തിവിടാത്തതിനാൽ രണ്ട് കിലോ മീറ്റർ അകലെ ഒട്ടക ഉടമസ്ഥരും വ്യാപാരികളും കുടുംബവും തമ്പടിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ആരോഗ്യപ്രവർത്തകരും മൃഗ ഡോക്ടർമാരും ദിവസേന വന്നു ഒട്ടകങ്ങളെ കുത്തിവെക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പല ഒട്ടകങ്ങൾക്കും കുളമ്പുരോഗം പ്രകടമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Tags:    
News Summary - Hundreds of camels came to the Pushkar Mela despite the Rajasthan government's ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.