കള്ളനെ പിടികൂടിയ നാട്ടുകാർ ഞെട്ടി; കണ്ടെത്തിയത് നൂറുകണക്കിന് ഷൂസുകളുടെ ശേഖരം

ഹൈദരാബാദ്: വീടുകളിൽനിന്നും ഗ്രാമത്തിലെ ക്ഷേത്രത്തിൽനിന്നുമെല്ലാം ഷൂസുകൾ മോഷണം പോകുന്നത് പതിവായതോടെയാണ് നാട്ടുകാർ സംഘടിച്ചത്. ഒടുവിൽ നാട്ടുകാരുടെ വലയിൽ കള്ളൻ കുടുങ്ങുകയും ചെയ്തു. തുടർന്ന് കള്ളന്‍റെ വീട്ടിലെത്തിയ നാട്ടുകാർ ഞെട്ടിപ്പോയി. മോഷ്ടിച്ച നൂറുകണക്കിന് ഷൂസുകളാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.

ഹൈദരാബാദിലെ ഉപ്പിലാണ് ഈ സംഭവം. കള്ളന്‍റെ വീട്ടിൽനിന്നും വിവിധ വലിപ്പത്തിലും തരത്തിലുമുള്ള നൂറുകണക്കിന് ഷൂസുകൾ കണ്ടെടുക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

ശങ്കർ എന്ന യുവാവാണ് നാട്ടുകാരുടെ പിടിയിലായത്. ഇയാളെ നാട്ടുകാർ പിന്നീട് പൊലീസിന് കൈമാറി.

Tags:    
News Summary - Hundreds of stolen shoes found in thief’s house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.