അനാശാസ്യത്തിന്​ പ്രേരിപ്പിച്ച ഭർത്താവിനെ അടിച്ചുകൊന്നു

ബംഗളൂരു: അനാശാസ്യത്തിന്​ പ്രേരിപ്പിച്ച ഭർത്താവിനെ യുവതി തലക്കടിച്ചുകൊന്നു. കർണാടകയിലെ നെലമംഗലക്ക്​ സമീപം മാതനായകനഹള്ളിയിലാണ്​ സംഭവം. കൊലപാതകത്തിന്​ ശേഷം യുവതി പൊലീസിൽ കീഴടങ്ങി. ഹാരോക്യതാനഹള്ളി സ്വദേശി സ്വാമി രാജ്​ ആണ്​ കൊല്ലപ്പെട്ടത്​.

ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം രണ്ടാമത്​ വിവാഹം കഴിച്ച യുവതിയെ ലൈംഗിക ബന്ധത്തിന്​ ബന്ധുവുമായി വെച്ചുമാറാൻ നിർബന്ധിക്കുകയായിരുന്നു. പലതവണ ഇയാൾ ആവശ്യമുന്നയിച്ചതോടെ ഇരുവരും തമ്മിൽ വഴക്കിട്ടു. കഴിഞ്ഞദിവസം വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി ഇരുമ്പുവടികൊണ്ട്​ തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു.

എന്നാൽ, ദമ്പതികൾ വസ്​തുതർക്കവുമായി ബന്ധപ്പെട്ട്​ കലഹിച്ചിരുന്നതായും ഇതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്നും ആരോപിച്ച്​ ആദ്യ ഭാര്യ പൊലീസിൽ പരാതി നൽകി. മാതനായകനഹള്ളി പൊലീസ്​ കേസെടുത്തു. 

Tags:    
News Summary - husband was beaten to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.