courtsey: thehauterfly.com

'ഹൈദരാബാദ്: ഈ നഗരത്തിൽ സ്ത്രീകൾ ഏറ്റവും സുരക്ഷിതർ'

ഹൈദരാബാദ്: രാജ്യത്ത് സ്ത്രീകൾ ഏറ്റവും സുരക്ഷിതർ ഹൈദരാബാദ് നഗരത്തിലെന്ന് പഠനം. ഹൈദരാബാദ് തങ്ങൾക്ക് ഏറ്റവും സുപരിചിതമാണെന്ന വിശ്വാസം ഓരോ സ്ത്രീകളിലുണ്ടെന്നാണ് പുതിയ പഠനം. ഭയം കൂടാതെ രാത്രി വൈകി യാത്ര ചെയ്യാനും ഓട്ടോ, കാബുകൾ എന്നിവയിൽ തനിച്ച് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനും കഴിയും എന്നതൊക്കെയാണ് ഹൈദരാബാദിനെ വേറിട്ടുനിർത്തുന്നതെന്നുമാണ് പഠനം പറയുന്നത്.

സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ച ഫലപ്രദമായ നടപടികൾ ആത്മവിശ്വാസം നൽകുന്നുണ്ട്. അതിനായി തെലങ്കാന സർക്കാർ രൂപവത്കരിച്ച ഷീ ടീമുകൾ, ഭറോസ സെന്‍ററുകൾ, ഡയൽ 100, മൊബൈൽ ആപ്ലിക്കേഷനുകളിലെ എസ്.ഒ.എസ് സംവിധനം എന്നിവ ഏറെ ഫലപ്രദമാണെന്നാണ് വിലയിരുത്തലെന്നും ഓൺലൈൻ പോർട്ടലായ തെലങ്കാന ടുഡേയിൽ വന്ന ലേഖനം പറയുന്നു.

മറ്റ് സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച സ്ത്രീസുരക്ഷ പദ്ധതികളിൽ നിന്ന് വ്യത്യസ്തമാണ് തെലങ്കാന സർക്കാറിന്‍റെത്. അത് സ്ത്രീകൾക്ക് ഏറെ ഫലപ്രദവും വിശ്വാസയോഗ്യവുമാണെന്നും പഠനം പറയുന്നു. പഠനത്തിന്‍റെ ഭാഗമായി അവർ നഗരത്തിലും മറ്റു സ്ഥലങ്ങളിലും സർവ്വെ നടത്തിയിരുന്നു. പക്ഷേ എല്ലാവരും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഹൈദരാബാദിന് നൂറു മാർക്കാണ് നൽകുന്നത്.

'രാത്രിയിൽ പോലും നഗരത്തിന്‍റെ ഏത് ഭാഗത്തേക്കും പോകാം. ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന സുരക്ഷ നഗരം നൽകുന്നു. സുരക്ഷയോടെ ജോലിചെയ്യാനും താമസിക്കാനുമുള്ള ഇടമാക്കി ഹൈദരാബാദിനെ മാറ്റിയതിന് സംസ്ഥാന സർക്കാരിനും പൊലീസിനും ഞാൻ നന്ദി പറയുന്നു' -സർവ്വെയിൽ പങ്കെടുത്ത ഷബ്നം പറയുന്നു.

ഏത് പ്രതിസന്ധിയിലും പൊലീസിനെ ധൈര്യത്തോടെ സമീപിക്കാമെന്നതാണ് മറ്റൊരു കാര്യം. എന്ത് പരാതിയുമായി അവരുടെ അടുത്ത് ചെന്നാലും ഉടൻ പ്രതികരിക്കും എന്നതും മിക്ക നഗരങ്ങളേക്കാളും ഹൈദരാബാദ് സുരക്ഷിതമെന്ന് കരുതുന്നതിനുള്ള മറ്റൊരു കാരണമെന്നും റിപോർട്ട് പറയുന്നു. 

Tags:    
News Summary - Hyderabad Is One Of The Safest Cities For Women.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.