യോഗിക്ക്​ ഭരിക്കാൻ കഴിവില്ല; മഠത്തിലേക്ക് തന്നെ​ തിരിച്ചയക്കണം -മായാവതി

ലഖ്​നോ: സ്​ത്രീകൾക്ക്​ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഉത്തർപ്രദേശ്​ മഖ്യമന്ത്രി യോഗി ആദിത്യനാഥ്​ രാജി വെച്ചൊഴിയണമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി.

യു.പിയിൽ സ്​ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം നടക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. സംസ്ഥാനത്ത്​ ക്രമസമാധാനം പരിപാലിക്കാൻ യോഗി ആദിത്യനാഥിന്​ കഴിവില്ല.

യോഗിയെ അദ്ദേഹത്തിൻെറ സ്ഥലമായ ഗൊരക്​നാഥ്​ മഠത്തിലേക്ക്​ ത​ന്നെ അയക്കണമെന്ന്​ താൻ കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെടുകയാണ്​.

അദ്ദേഹത്തിന്​ ക്ഷേത്രം ഇഷ്​ടമല്ലെങ്കിൽ രാമക്ഷേത്ര നിർമാണ ചുമതല നൽകണമെന്നും മായാവതി കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.