ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആഗ്രയിൽ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.
വിമാനം തകർന്നുവീണതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആഗ്രയിലെ വയലിൽ തകർന്നുവീണ വിമാനം കത്തിനശിച്ചു. പഞ്ചാബിലെ അദംപൂരിൽനിന്ന് ആഗ്ര വ്യോമതാവളത്തിലേക്ക് പറക്കുന്നതിനിടെ സാങ്കേതിക തകരാർമൂലമാണ് വിമാനം തകർന്നു വീണതെന്നാണ് പ്രാഥമിക വിവരം.
ഇന്ത്യൻ വ്യോമസേന വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ‘മിഗ് -29 വിമാനം ഉത്തർപ്രദേശിലെ ആഗ്രക്കു സമീപം തകർന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. അദംപൂർ വ്യോമതാവളത്തില്‍നിന്ന് പതിവ് പരിശീലനപ്പറക്കലിനായി ആഗ്രയിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടു’ -മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.