ഇസ്​ലാമോഫോബിയ വളർത്തുന്നത്​ നിർത്തണം - മോദിയോട്​ ഇസ്​ലാമികരാജ്യങ്ങൾ

ജിദ്ദ: കോവിഡ്​ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇസ്​ലാമോഫോബിയ വളർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ ഓർഗ​നൈസേ ഷൻ ഓഫ്​ ഇസ്​ലാമിക്​ കോ ഒാപറേഷൻ (ഒ.ഐ.സി) പ്രതിഷേധം അറിയിച്ചു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്​.ആർ.സിയാണ ്​​ പ്രതിഷേധം അറിയിച്ചത്​​.

കോവിഡ്​ 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ മാധ്യമങ്ങൾ മോശം രീതിയിൽ മുസ്​ലിംകളെ ചിത്രീകരിക്കുന്നു. വി​വ േചനവും അതിക്രമങ്ങളും അവർക്കെതിരെ ഉയരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്​ലിം ന്യൂനപക്ഷത്തി​​െൻറ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനോട്​ അടിയന്തര ഇടപെടലും ഐ.പി.എച്ച്​.ആർ.സി ആവശ്യ​െപ്പട്ടു.

ഇന്ത്യൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും രംഗത്തെത്തി.കോവിഡ്​ 19 പശ്ചാത്തലത്തിൽ ഇന്ത്യയിലുണ്ടായ ഉയർന്ന പട്ടിണിയിൽ നിന്നും പ്രതിസന്ധിയിൽ നിന്നും ​ശ്രദ്ധ തിരിക്കാൻ
മോദി സർക്കാർ മുസ്​ലിംകളെ ലക്ഷ്യമിടുകയാണ്​​. നാസികൾ ജർമനിയിൽ ജൂതരോട്​ ചെയ്യുന്നതിനു സമാനമാണിത്​. മോദിസർക്കാരി​​െൻറ വംശീയ ഹിന്ദുത്വ പ്രത്യയശാസ്​ത്രത്തി​​െൻറ കൂടുതൽ തെളിവാണിതെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു.

Tags:    
News Summary - IC urges India to take 'urgent steps' to protect rights of Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.