എ.എ.പി ഇല്ലായിരുന്നുവെങ്കിൽ ഗുജറാത്തിൽ അധികാരം പിടി​ച്ചേനെ -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ എ.എ.പിയെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. ആം ആദ്മി പാർട്ടിയില്ലായിരുന്നുവെങ്കിൽ ഗുജറാത്തിൽ അധികാരം പിടിക്കുമായിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഗുജറാത്തിൽ ബി.ജെ.പിയുടെ ബി ടീമായാണ് ആം ആദ്മി പാർട്ടി പ്രവർത്തിച്ചത്. കോൺഗ്രസിനെ മുറിപ്പെടുത്തുകയായിരുന്നു അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഭിന്നിപ്പിച്ച് ഭരിക്കുകയെന്നതാണ് ബി.ജെ.പി തന്ത്രം. വെറുപ്പ് പടർത്താനാണ് അവർ ശ്രമിക്കുന്നത്. ഇത്തരമൊരു പാർട്ടിയല്ല കോൺഗ്രസെന്ന് തിരിച്ചറിയുന്ന ദിവസം ​നേരിടുന്ന തെരഞ്ഞെടുപ്പുകളെല്ലാം ജയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും രാഹുൽ അവകാശപ്പെട്ടു. മികച്ച പ്രതികരണമാണ് യാത്രക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. യാത്ര തെക്കേ ഇന്ത്യയിൽ മാത്രം വിജയിക്കുമെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ ഹിന്ദി സംസാരിക്കുന്ന ദേശങ്ങളിലും വലിയ വിജയമായെന്നും രാഹുൽ കൂട്ടിച്ചേർത്തു. ചൈന യുദ്ധത്തിന് തയാറെടുക്കുകയാണെന്നുംബ മോദി സർക്കാർ ഇത് കണ്ടില്ലെന്നും നടിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    
News Summary - "If AAP Wasn't There, We Would Have Beaten BJP In Gujarat": Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.