ന്യൂഡൽഹി: നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ കോൺഗ്രസ് അധ്യക്ഷ ൻ രാഹുൽ ഗാന്ധിയാകും അതിെൻറ ഉത്തരവാദിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ട ി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യത്തിനും കേ രളത്തിൽ ഇടതിനും ബംഗാളിൽ തൃണമൂലിനും ഡൽഹിയിൽ ‘ആപ്പി’നും പരിക്കേൽപ്പിക്കുന്ന നില പാടുകളാണ് രാഹുലിേൻറതെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
കോൺഗ്രസ്-ആപ് സ ഖ്യചർച്ചകൾ പൊളിഞ്ഞ്, ത്രികോണ പോരാട്ടത്തിന് അരങ്ങൊരുങ്ങിയ ഡൽഹി പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, പി.ടി.െഎക്ക് അനുവദിച്ച അഭിമുഖത്തിലാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആപ് തലവൻ രംഗത്തുവന്നത്. ‘‘ബി.ജെ.പിക്ക് എതിരെയല്ല, പ്രതിപക്ഷത്തിന് എതിരെയാണ് കോൺഗ്രസിെൻറ ഇത്തവണത്തെ മത്സരമെന്ന് തോന്നിപ്പിക്കും വിധമാണ് കാര്യങ്ങൾ. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾക്ക് അവർ പരിക്കേൽപിക്കുന്നു’’ -കെജ്രിവാൾ ആരോപിച്ചു.
ഒരു കാര്യത്തിലും ഒന്നും ചെയ്യാൻ കഴിയാഞ്ഞതുെകാണ്ടാണ് വ്യാജ ദേശീയതയെ മോദി ആശ്രയിക്കുന്നതെന്നും കെജ്രിവാൾ പരിഹസിച്ചു. ‘‘മോദിയുടെ ദേശീയത വ്യാജമാണ്. അത് രാജ്യത്തിന് ഹാനികരവുമാണ്. ഒരു പ്രവർത്തനവും പറയാനില്ലാത്തതുകൊണ്ട് സായുധസേനകളെ വോട്ടിനായി ഉപയോഗിക്കുകയാണ് അദ്ദേഹം. മോദിയേക്കാൾ ആയിരം മടങ്ങ് മികച്ച പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിങ്.’’ -കെജ്രിവാൾ ആഞ്ഞടിച്ചു.
ബി.ജെ.പി ഒരു കാരണവശാലും അധികാരത്തിൽ തിരിച്ചെത്താൻ പോകുന്നില്ല. മോദിയും ഷായും അധികാരത്തിൽ തിരിച്ചെത്താതിരിക്കലാണ് ഏക ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഇവർ രണ്ടുപേരുമല്ലാത്ത ആരെയും തങ്ങൾ പിന്തുണക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആപ് ഇത്തവണ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഇത്തവണ വളരെ ബുദ്ധിമുേട്ടറിയ പോരാട്ടമായിരിക്കുമെന്നാണ് ഒരുമാസം മുമ്പുവരെ കരുതിയിരുന്നത്.
എന്നാൽ, 10 ദിവസത്തിനുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 2015 നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ 67 സീറ്റുകളിൽ വിജയിച്ച േപാലുള്ള സാഹചര്യത്തിനാണ് ഞാനിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഡൽഹിയിലെ ഏഴു സീറ്റുകളിലും ആപ് വിജയിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല.’’ -കെജ്രിവാൾ തുടർന്നു. മോദിയുടെ പേരിൽ ബി.ജെ.പി വോട്ടുതേടുേമ്പാൾ ആരോഗ്യ-വിദ്യാഭ്യാസ-ജലവിതരണത്തിൽ ചെയ്ത കാര്യങ്ങളാണ് ആപ് ചൂണ്ടിക്കാണിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.