അ​ന​ധി​കൃ​ത ഇ​രു​മ്പ​യി​ര് ക​ട​ത്തു​കേ​സ്: സ​തീ​ഷ് കൃ​ഷ്ണ സെ​യി​ലി​ന് ഏ​ഴു വ​ർ​ഷം ത​ട​വ്

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത ഇ​രു​മ്പ​യി​ര് ക​ട​ത്തു​കേ​സി​ൽ ഉ​ത്ത​ര ക​ന്ന​ട കാ​ർ​വാ​റി​ലെ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ സ​തീ​ഷ് കൃ​ഷ്ണ സെ​യി​ൽ അ​ട​ക്കം ഏ​ഴു​പേ​ർ​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വും 43 കോ​ടി രൂ​പ പി​ഴ​യും വി​ധി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണ് വി​ധി. ഇ​തോ​​ടെ സ​തീ​ഷ് കൃ​ഷ്ണ സെ​യി​ലി​ന്റെ എം.​എ​ൽ.​എ പ​ദ​വി​യും ന​ഷ്ട​മാ​യേ​ക്കാം.

ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി ഡ്രൈ​വ​ർ കോ​ഴി​ക്കാ​ട് സ്വ​ദേ​ശി അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ലി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന സ്ഥ​ലം എം.​എ​ൽ.​എ​യാ​ണ് സ​തീ​ഷ് കൃ​ഷ്ണ സെ​യി​ൽ. മ​ല്ലി​കാ​ർ​ജു​ന ഷി​പ്പി​ങ് കോ​ർ​പ​റേ​ഷ​ൻ ക​മ്പ​നി ഉ​ട​മ കൂ​ടി​യാ​യ സ​തീ​ഷ് സെ​യി​ലി​ന് പു​റ​മെ റി​ട്ട. പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ മ​ഹേ​ഷ് ബി​ലി​യെ, ലാ​ൽ​മ​ഹ​ൽ ക​മ്പ​നി ഉ​ട​മ പ്രേം​ച​ന്ദ് ഗാ​ർ​ഗ്, ശ്രീ​ല​ക്ഷ്മി വെ​ങ്ക​ടേ​ശ്വ​ര ട്രേ​ഡേ​ഴ്സ് ഉ​ട​മ കെ. ​മ​ഹേ​ഷ്, സ്വാ​സ്തി​ക് ക​മ്പ​നി ഉ​ട​മ കെ.​വി. നാ​ഗ​രാ​ജ്, ഗോ​വി​ന്ദ​രാ​ജു, ആ​ശാ​പു​ര ക​മ്പ​നി ഉ​ട​മ ചേ​ത​ൻ എ​ന്നി​വ​രും കേ​സി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്ന് വ്യാ​ഴാ​ഴ്ച കോ​ട​തി വി​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സി.​ബി.​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത എം.​എ​ൽ.​എ​യെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശി​ക്ഷാ​വി​ധി ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഗൂ​ഢാ​ലോ​ച​ന​യും ഇ​രു​മ്പ​യി​ര് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ൾ​ക്കെ​തി​രെ ആ​റ് കേ​സു​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഓ​രോ കേ​സി​ലും യ​ഥാ​ക്ര​മം ആ​റു കോ​ടി, ഒ​മ്പ​തു കോ​ടി, 9.52 കോ​ടി, 9.25 കോ​ടി, 90 ല​ക്ഷം എ​ന്നി​ങ്ങ​നെ പി​ഴ വി​ധി​ച്ചു. പി​ഴ​ത്തു​ക പ്ര​തി​ക​ളി​ൽ​നി​ന്ന് ക​ണ്ടു​കെ​ട്ടാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മു​മ്പ് ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ അ​ഞ്ചു വ​ർ​ഷ​വും ഇ​രു​മ്പ​യി​ര് ക​ട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു വ​ർ​ഷ​വും സ​തീ​ഷ് കൃ​ഷ്ണ സെ​യി​ൽ ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Illegal iron ore smuggling: 7 years jail sentence for Satish Krishna Sail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.