മരംകോച്ചുന്ന തണുപ്പിൽ തണുക്കാത്തതെന്തെന്നായിരുന്നു ഞാൻ നേരിട്ട ചോദ്യം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: വടക്കേ ഇന്ത്യയിലെ മരംകോച്ചുന്ന തണുപ്പിൽ വെറും ടീഷർട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയിൽ നടക്കുന്നതെങ്ങനെയാണ്? മാധ്യമപ്രവർത്തകർ രാഹുൽ ഗാന്ധിയോട് ചോദിച്ചു. മാധ്യമപ്രവർത്തകർ എന്നോട് എപ്പോഴും ചോദിക്കുന്നു, എങ്ങനെയാണ് തണുപ്പ് അനുഭവപ്പെടാതിരിക്കുന്നത് എന്ന്. പക്ഷേ, അവർ കർഷകരോടോ തൊഴിലാളികളോടോ പാവപ്പെട്ട കുഞ്ഞുങ്ങളോടോ ഈ ചോദ്യം ചോദിക്കില്ല. അവർക്ക് ചൂടുലഭിക്കുന്ന വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കില്ല. ഞാൻ 2800 കിലോമീറ്റർ നടന്നു. അത് വലിയൊരു കാര്യമാ​ണെന്ന് ഞാൻ കരുതുന്നില്ല. കർഷകർ ദിവസവും ഒരുപാട് ദൂരം നടക്കുന്നു. അതുപോലെ തന്നെയാണ് കൃഷിപ്പണിക്കാരും ഫാക്ടറി തൊഴിലാളികളും -ഇന്ത്യയിലെ എല്ലാവരും’ - ശനിയാഴ്ച ചെങ്കോട്ടക്ക് സമീപം ഭാരത് ജോഡോ യാത്രക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കന്യകീമാരിയിൽ നിന്ന് തുടങ്ങിയ യാത്രയിൽ ഇതുവരെ നിരവധി തരത്തിലുള്ള ആളുകളെ ഞാൻ കണ്ടു. എന്നാൽ സാധാരണക്കാരിൽ എവിടെയും വിദ്വേഷം കണ്ടില്ല. എന്നാലും അവരിൽ ഞാൻ ഭയത്തിന്റെ നിഴൽപ്പാടുകൾ കണ്ടു. യാത്ര തുടങ്ങിയപ്പോൾ ഞാൻ കരുതി എല്ലായിടത്തും വിദ്വേഷമായിരിക്കുമെന്ന്. പക്ഷേ, എവിടെയും ഞാൻ വിദ്വേഷം കണ്ടില്ല. എന്നാൽ നിങ്ങൾ ടി.വി കാണുമ്പോൾ അവിടെ ഹിന്ദുവും മുസ്ലീമും മാത്രമേയുള്ളു. എന്നാൽ ഇന്ത്യയിലെ ജനങ്ങളെല്ലാവരും അതുപോലെയല്ല. -രാഹുൽ വ്യക്തമാക്കി. 

Tags:    
News Summary - "I'm Asked How I Don't Feel Cold...": Rahul Gandhi On Walking In A T-Shirt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.