പ്രതീകാത്മക ചിത്രം

യു.പിയിൽ പള്ളി ഇമാമിനെ അടിച്ചുകൊന്നു; സംഘർഷം

പ്രതാപ്ഗഢ് (യു.പി): പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ പള്ളി ഇമാമിനെ അടിച്ചുകൊന്നു. 70കാരനായ മൗലാന മുഹമ്മദ് ഫാറൂഖാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്.

പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അയൽവാസി ചന്ദ്രമണി തിവാരിയും കുടുംബവും സംഭവത്തിനുശേഷം വീട് പൂട്ടി സ്ഥലംവിട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.

മുഹമ്മദ് ഫാറൂഖിന്റെ മകൻ മുഹമ്മദ് അസദിന്റെ പരാതിയു​ടെ അടിസ്ഥാനത്തിൽ ചന്ദ്രമണി തിവാരി അടക്കം അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. മുഹമ്മദ് ഫാറൂഖ് അയൽവാസികളിൽനിന്ന് പണം കടം വാങ്ങിയിരുന്നുവെന്ന് പറയുന്നു. നവി മുംബൈയിൽ പള്ളി ഇമാമായി ജോലി ചെയ്യുന്ന അദ്ദേഹം ശനിയാഴ്ച സ്ഥലത്തെത്തിയപ്പോൾ ഇവർ പണം തിരികെ ആവശ്യപ്പെട്ടു.

അൽപംകൂടി സമയം നീട്ടിച്ചോദിച്ചപ്പോൾ പകരം ഈടായി ഭൂമി നൽകണമെന്ന ആവശ്യം ഉന്നയിച്ചു. അക്രമികൾ ഭൂമി അളക്കാനും തുടങ്ങി. ഇതിനെ എതിർത്തപ്പോൾ പണിയായുധങ്ങൾകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Imam beaten to death in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.