ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ സ്വാധീനത്താൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ആറേഴു ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ഹിമാലയൻ ഭാഗത്തും ഉത്തർപ്രദേശിലും ജൂലൈ 17 മുതൽ 20 വരെ കനത്ത മഴയണ്ടാകും.
പഞ്ചാബ്, ഹരിയാന, കിഴക്കൻ രാജസ്ഥാൻ, തെക്കൻ മധ്യപ്രദേശ് എന്നിവടങ്ങളിൽ ജൂലൈ 18 മുതൽ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ ഇടവിട്ട് ചെറിയ തോതിൽ ഈ ദിവസങ്ങളിൽ മഴ പെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.