തമിഴ്നാട് സർവകലാശാല പരീക്ഷയിൽ ആൾമാറാട്ടം; ബി.ജെ.പി ജില്ല പ്രസിഡന്‍റ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് ഓപൺ യൂനിവേഴ്സിറ്റി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. തിരുവാരൂർ ജില്ല പ്രസിഡന്‍റ് തോട്ടച്ചേരി എസ്. ഭാസ്കർ (35) ആണ് അറസ്റ്റിലായത്.

തിരുവാരൂർ ആർട്സ് കോളജിൽ ഭാസ്കറിനുവേണ്ടി ബി.എ പൊളിറ്റിക്കൽ സയൻസ് അവസാനവർഷ പരീക്ഷയെഴുതിയ ദിവാകർ മാധവൻ, ബി.ജെ.പി പ്രവർത്തകൻ രമേഷ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഭാസ്കറിന്‍റെ പടം പതിച്ച ഹാൾടിക്കറ്റുമായാണ് ദിവാകർ മാധവൻ പരീക്ഷയെഴുതിയത്.

തുടർന്ന് പരീക്ഷ സൂപ്രണ്ട് നാഗരത്നം തിരുവാരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദിവാകർ മാധവനെ പരീക്ഷയെഴുതാൻ ഏർപ്പാടാക്കിയത് രമേഷായിരുന്നു. മൂവരെയും കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Impersonation in University Examination: BJP district president arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.