ന്യൂഡൽഹി: മാസ്ക് ധരിച്ചില്ലെങ്കിലുള്ള പിഴ കുത്തനെ ഉയർത്തി ഡൽഹി സർക്കാർ. വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിനു ശേഷമാണ് പിഴ 500 രൂപയിൽ നിന്നും 2,000 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചത്.
മാസ്ക് ധരിക്കാതെ ആളുകൾ മാർക്കറ്റിലും മറ്റു പൊതുസ്ഥലങ്ങളിലും ഇറങ്ങുന്നത് വ്യാപകമായതോടെയാണ് നടപടി. നദീതീരങ്ങളിലും കുളത്തിലും ഛഠ് പൂജ നടത്തുന്നത് ഒഴിവാക്കണമെന്ന് സർവകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.