പാക്​ വിരുദ്ധ മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ട്​ യുവാവിന്​ ക്രൂരമർദനം; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: പാക്​ വിരുദ്ധ മുദ്രാവാക്യം വിളിക്കണമെന്നാവശ്യ​െപ്പട്ട്​ ഡൽഹിയിൽ യുവാവിന്​ ക്രൂരമർദനം. ഡൽഹിയിലെ ഖജൗരി ഖാസ്​ പ്രദേശത്താണ്​ സംഭവം.

യുവാവിനെ ക്രൂരമായി മർദിച്ച ശേഷം ഹിന്ദുസ്​ഥാൻ സിന്ദാബാദ്​, പാകിസ്​താൻ മൂർദാബാദ്​ വിളിക്കാൻ ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിഡിയോയുടെ അടിസ്​ഥാനത്തിൽ പൊലീസ്​ അക്രമികൾക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തു.

റോഡിൽ കിടക്കുന്നയാളെ മർദിച്ച്​ പാകിസ്​താൻ മൂർദാബാദ്​ മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുന്നത്​ വിഡിയോയിൽ കാണാം. ​മറ്റൊരാൾ യുവാവിന്‍റെ ഷർട്ടിന്‍റെ കോളറിൽപിടിച്ച്​ മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്​. ഇയാളുടെ ദൃശ്യങ്ങൾ ലഭ്യമല്ല. തല്ലരുതെന്ന്​ യുവാവ്​ ആവശ്യപ്പെടു​േമ്പാൾ ഷർട്ടിൽ പിടിച്ച്​ നിലത്തേക്ക്​ വലിച്ചിഴക്കുന്നതും വിഡിയോയിലുണ്ട്​.

അതേസമയം സംഭവത്തിൽ പ്രധാന പ്രതിയെ അറസ്​റ്റ്​ ചെയ്​തതായി ഡൽഹി ​െപാലീസ്​ അറിയിച്ചു. ഖജൗരി ഖാസിൽ നടന്ന സംഭവം ക്രിമിനൽ കുറ്റകൃത്യമാണെന്നും അന്വേഷണത്തിന്‍റെ ഭാഗമായി ഒരാളെ അറസ്റ്റ്​​ ചെയ്​തതായും പൊലീസ്​ ട്വിറ്ററിൽ കുറിച്ചു. 

Tags:    
News Summary - In Delhi Man Thrashed and Forced To Chant Anti-Pak Slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.