ഖുശിനഗർ: ഉത്തർപ്രദേശിൽ പൊലീസുകാരുടെ മുമ്പിൽവെച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. കിഴക്കൻ യു.പിയിലെ ഖുശിനഗറിലാണ് സംഭവം. സ്കൂൾ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
ഗോരഖ്പുർ സ്വദേശിയാണ് കൊല്ലപ്പെട്ടത്. യുവാവിനെ വടി ഉപയോഗിച്ച് തലക്കടിക്കുന്നതിെൻറയും മർദ്ദിക്കുന്നതിെൻറയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ചില പൊലീസുകാർ ചേർന്ന് ആൾക്കൂട്ടത്തിനെ ആക്രമണത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും എന്നാൽ സ്ത്രീകൾ ഉൾപ്പെടെ യുവാവിനെ മർദ്ദിക്കുന്നതും വിഡിയോയിൽ കാണാം. അടിയേറ്റേതാടെ തലയിൽനിന്ന് രക്തം വാർന്നായിരുന്നു മരണം.
പിതാവിെൻറ തോക്ക് ഉപയോഗിച്ച് പ്രദേശത്തെ അധ്യാപകനെ യുവാവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഗ്രാമവാസികളെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വീടിെൻറ ടെറസിൽ കയറി ആകാശത്തേക്ക് യുവാവ് വെടിയുതിർത്തതായും പൊലീസ് അറിയിച്ചു.
'അധ്യാപകനെ വെടിവെച്ച ശേഷം യുവാവ് ഓടി വീടിെൻറ ടെറസിൽ കയറിയിരുന്നു. തോക്ക് ചൂണ്ടി ഗ്രാമവാസികളെ ഭയപ്പെടുത്തി. പൊലീസ് എത്തിയതോടെ ഇയാൾ കീഴടങ്ങുകയായിരുന്നു. എന്നാൽ ഗ്രാമവാസികൾ യുവാവിനെ വലിച്ചിഴച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു' -പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.