സീതാപുർ: ഉത്തർപ്രദേശിൽ പിതാവും മകനും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ചയായിരുന്നു സംഭവം. സീതാപുർ മിശ്രിക്കിലെ സ്വന്തം വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു യുവതി. അതുവഴി വന്ന റിക്ഷക്കാരൻ യുവതിക്ക് ലിഫ്റ്റ് നൽകി. റിക്ഷയിൽ കയറിയ യുവതിയെ 55കാരനായ റിക്ഷക്കാരനും കൗമാരക്കാരനായ മകനും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ഇവർ യുവതിയെ തീകൊളുത്തി.
മിശ്രിക് പ്രദേശത്ത് യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തശേഷം തീകൊളുത്തിയെന്ന് ഹെൽപ്പ് ലൈൻ നമ്പറിൽ വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തുകയും പിതാവിനെയും മകനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സീതാപുരിലെ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ് 30കാരിയായ യുവതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുതിർന്ന പൊലീസ് ഉേദ്യാഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.