ന്യൂഡൽഹി: കുട്ടികളിൽ മതസഹിഷ്ണുത വളർത്താൻ സ്കൂളുകളിൽ മതഗ്രന്ഥങ്ങളും ധർമശാസ്ത്രവും പഠിപ്പിക്കണമെന്ന് കേന്ദ്ര വനിത-ശിശുേക്ഷമ മന്ത്രി മനേക ഗാന്ധി മാനവവിഭവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ദേശീയതലത്തിൽ വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങൾ ആവിഷ്കരിക്കുന്ന സെൻട്രൽ അഡ്വൈസറി ബോർഡ് ഒാഫ് എജുക്കേഷെൻറ (സി.എ.ബി.ഇ) 65ാം യോഗത്തിലാണ് നിർദേശം.
എല്ലാ മത ആശയങ്ങളും പഠിക്കുന്നത് ഇതര മതങ്ങളെ അംഗീകരിക്കാനും സമൂഹത്തിൽ സഹിഷ്ണുതയോടെ പെരുമാറാനും കുട്ടികളെ പ്രാപ്തരാക്കുമെന്ന് അവർ പറഞ്ഞു. ഇൗ അഭിപ്രായത്തെ പിന്തുണച്ച് സംസാരിച്ച ഒഡിഷ വിദ്യാഭ്യാസ മന്ത്രി ബദ്രിനാരായൺ പത്ര, മനേകയുടെ നിർദേശപ്രകാരമുള്ള പാഠ്യപദ്ധതി പരിഷ്കാരം സഹിഷ്ണുതയും ദേശസ്നേഹവും വളർത്താൻ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടി.
അതേസമയം, സ്കൂളുകളിൽ ഹാജർ വിളിക്കുേമ്പാൾ കുട്ടികൾ ‘പ്രസൻറ് സാർ, മാം’ എന്ന് പ്രതികരിക്കുന്ന നിലവിലുള്ള രീതി അവസാനിപ്പിച്ച് ‘ജയ് ഹിന്ദ്’ എന്ന് പറയിക്കണമെന്നതടക്കം നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ സസ്യാഹാരം മാത്രം ഉൾപ്പെടുത്തണമെന്നും രാജ്യത്തിെൻറ സംസ്കാരത്തിലും മൂല്യത്തിലും ഉൗന്നുന്ന വിദ്യാഭ്യാസ പരിഷ്കാരം വേണമെന്നും ചിലർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.