ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ബഹിഷ്‍കരിക്കുന്ന ചാനലുകൾക്ക് സംസ്ഥാന സർക്കാറുകളുടെ പരസ്യം നൽകില്ലെന്ന് സൂചന. സഖ്യത്തിന്റെ ഭാഗമായ 11 മുഖ്യമന്ത്രിമാർ ചാനലുകൾക്ക് പരസ്യം നൽകില്ലെന്നാണ് റിപ്പോർട്ട്. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സൂചന.
ഡൽഹി, പഞ്ചാബ്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കർണാടക, ബിഹാർ, തമിഴ്നാട്, കേരള, പശ്ചിമബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്. നേരത്തെ നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്‌സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികൾ ബഹിഷ്‌കരിക്കുമെന്ന് ഇൻഡ്യ സഖ്യം അറിയിച്ചിരുന്നു.
ഇതിന് പുറമേ ടൈംസ് നൗ, റിപ്പബ്ലിക് ഭാരത്, സുദർശൻ ന്യൂസ്, ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളും ബഹിഷ്‍കരിക്കുമെന്ന് സഖ്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകൾക്ക് പരസ്യം നൽകുന്നത് നിർത്തുന്നത് ഉൾപ്പടെയുള്ള കർശന നടപടികളിലേക്ക് സഖ്യ നേതാക്കൾ കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.