സൈനിക കാന്റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ നിര്‍ത്തുന്നു; മദ്യമടക്കം നിരോധിച്ചേക്കുമെന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ സൈനിക കാന്റീനുകളിലേക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. 4,000 സൈനിക കാന്റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ നിര്‍ത്തുന്നതായി ഉത്തരവിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെല്ലാം വിദേശ ഉത്പന്നങ്ങളാണ് തടയുക എന്നത് വ്യക്തമായിട്ടില്ലെങ്കിലും പട്ടികയില്‍ വിദേശ മദ്യമടക്കം ഉള്‍പ്പെടുമെന്നാണ് പറയുന്നത്.

ഒക്ടോബര്‍ 19 നുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഭാവിയില്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ സംഭരണം ഏറ്റെടുക്കില്ല. മെയ്, ജൂലൈ മാസങ്ങളില്‍ കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആഭ്യന്തര ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണത്തെ പിന്തുണക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു.

റിപ്പോര്‍ട്ടിനോട് പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിച്ചിട്ടില്ല.

സൈനിക കാന്റീനുകള്‍ സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക്‌സ്, മദ്യം, മറ്റ് സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്റ്റോറുകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.