'അനീതിക്കെതിരായ നമ്മുടെ പോരാട്ടം തുടരും': യെച്ചൂരിക്ക് ജന്മദിനാശംസകൾ നേർന്ന് രാഹുലും സ്റ്റാലിനും

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ജന്മദിനത്തിൽ ആശംസയറിയിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യെച്ചൂരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ആശംസ കുറിച്ചത്.

‘സീതാറാം യെച്ചൂരിക്ക് ജന്മദിനാശംസകൾ നേരുന്നു. ഈ വർഷം താങ്കൾക്ക് നല്ല ആരോഗ്യവും സന്തോഷവും നൽകട്ടെ. നമ്മുടെ രാജ്യത്തിന്റെ കൂടുതൽ സമ്പൂർണവും തുല്യവുമായ വികസനം ലക്ഷ്യമിട്ട്, അനീതിക്കും അസമത്വത്തിനുമെതിരായ നമ്മുടെ പോരാട്ടം 'ഇൻഡ്യ' ഒരുമിച്ച് തുടരും" രാഹുൽ എക്സിൽ കുറിച്ചു. - രാഹുൽ ‘എക്സി’ൽ കുറിച്ചു.

2015 മുതൽ സി.പി.എം ജനറൽ സെക്രട്ടറിയായി തുടരുന്ന സീതാറാം യെച്ചൂരിയുടെ 72ാം ജന്മ ദിനമായിരുന്നു തിങ്കളാഴ്ച.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കമുള്ളവരും സമൂഹമാധ്യമങ്ങളിൽ യെച്ചൂരിക്ക് ജന്മദിനാശംസകൾ നേർന്നു. നമ്മുടെ സഹവർത്തിത്വവും പരസ്പരം പങ്കുവെക്കുന്ന മൂല്യങ്ങളും നീതിയും സമത്വവും പുലരുന്ന ഒരു സമൂഹത്തിനായുള്ള പോരാട്ടത്തിൽ കരുത്തുപകരുമെന്ന് ആശംസ നേർന്ന് സ്റ്റാലിൻ കുറിച്ചു.  


Tags:    
News Summary - INDIA bloc will persist in its fight against injustice: Rahul greets Yechury on birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.