സ്േറ്റാക്ഹോം: ആഗോളതലത്തിൽ ആണവായുധ ശേഖരങ്ങൾ കുറയുേമ്പാഴും എണ്ണംകൂട്ടി ഇന്ത്യയും ചൈനയും. 2019ലെ കണക്കുകളിലാണ് അയൽരാജ്യങ്ങളുടെ ആണവായുധ ശേഖരത്തിെൻറ കണക്കുകളുള്ളത്. 320 ആണവായുധങ്ങളുള്ള ചൈനയും 160 എണ്ണമുള്ള പാകിസ്താനും കഴിഞ്ഞാണ് ആഗോള ശരാശരിയിൽ ഇന്ത്യയുടെ സ്ഥാനം -150 എണ്ണം.
കഴിഞ്ഞ വർഷം സമാനകാലയളവിൽ ചൈനയുടെ വശം 290ഉം ഇന്ത്യക്ക് 130-140ഉം ആണവായുധങ്ങൾ ഉണ്ടായിരുന്നുവെന്നും സ്വീഡൻ ആസ്ഥാനമായ സ്റ്റോക്ഹോം ഇൻറർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
ആണവശേഷിയുള്ള ഒമ്പത് രാജ്യങ്ങളാണുള്ളത് -യു.എസ്, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്താൻ, ഇസ്രായേൽ, ഉത്തര കൊറിയ. ഇവയുടെ മൊത്തം ആണവശേഖരം 13,400 ആണ്. മുൻ വർഷം 13,865ഉം 2018ൽ 14,465ഉം ആയിരുന്നതാണ് കുറവു രേഖപ്പെടുത്തിയത്. 6735 എണ്ണം കൈവശമുള്ള റഷ്യയാണ് മുന്നിൽ. വിന്യസിക്കപ്പെട്ടത് 1570 എണ്ണം. തൊട്ടുപിറകിലുള്ള യു.എസ് വശം 5800 ആണവായുധങ്ങളുണ്ട്, വിന്യസിക്കപ്പെട്ടത് 1750ഉം.
യു.കെ- 250, ഫ്രാൻസ്- 290, ചൈന (320), ഇസ്രായേൽ (90), ഉത്തര കൊറിയ (30-40) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.