രാജ്യത്ത്​ കോവിഡ്​ പരിശോധനകളുടെ എണ്ണം ഉയർത്തിയതായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ പരിശോധനകളുടെ എണ്ണം ഉയർത്തിയതായി കേ​ന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഒറ്റദിവസം ഒമ്പതുലക്ഷത്തോളം പേരിൽ പ​രിശോധന നടത്തിയതായി മന്ത്രാലയം അറിയിച്ചു. 8,99,864 പേർക്കാണ്​ കോവിഡ്​ പരിശോധന നടത്തിയത്​. ഇതോടെ രാജ്യത്ത്​ ഇതുവരെ 3,09,41,264 പരിശോധനകൾ നടത്തി.

പരിശോധനയിൽ 8.81 ശതമാനമാണ്​ കോവിഡ്​ പോസിറ്റീവാകാനുള്ള സാധ്യത. കഴിഞ്ഞ ആഴ്​ച ഇത്​ 8.84 ശതമാനമായിരുന്നു. 73.18 ശതമാനമാണ്​ രാജ്യത്തെ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 1.92 ശതമാനവും. അമേരിക്കക്കും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രാജ്യം ഇന്ത്യയാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 27,02,743 ആയി.  

Tags:    
News Summary - India conducts nearly 9 lakh tests in one day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.