ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 79,90,322 ആയി ഉയർന്നു. 508 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ചത്. ആകെ മരണം 1,20,010 ആയി ഉയർന്നു.
നിലവിൽ ഇന്ത്യയിൽ 6,10,803 പേരാണ് ചികിൽസയിലുള്ളത്. 72,59,509 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗവർധന 40,000നും താഴെ എത്തിയിരുന്നു.
10,54,87,680 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. 10,66,786 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചുവെന്ന് ഐ.സി.എം.ആർ അറിയിച്ചു. അതേസമയം, ലോക്ഡൗൺ ഇളവുകളുടെ അടുത്ത ഘട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അൺലോക് 5െൻറ മാർനിർദേശങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് അൺലോക് 6ലും പരാമർശമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.