ന്യൂഡൽഹി: പാക് പിടിയിലായ മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിെൻറ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിക്കേണ്ടി വരുമെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ.
കുൽഭൂഷണെ മോചിപ്പിക്കാൻ പാകിസ്താനെ പ്രേരിപ്പിക്കാൻ ഇന്ത്യ പിൻവാതിൽ ശ്രമങ്ങൾ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഐ.സി.ജെയിൽ രാജ്യത്തിനുവേണ്ടി ഹാജരായ സാൽെവ പറഞ്ഞു. ചാരവൃത്തി, ഭീകരത എന്നീ കുറ്റങ്ങൾ ചുമത്തി 2017ലാണ് പാകിസ്താൻ സൈനിക കോടതി കുൽഭൂഷണെ വധശിക്ഷക്ക് വിധിക്കുന്നത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ഐ.സി.ജെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
ആർ.എസ്.എസ് ബന്ധമുള്ള അഖില ഭാരതീയ അധിവക്ത പരിഷത് സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ഹരീഷ് സാൽവെ. കുൽഭൂഷണെ മോചിപ്പിക്കാൻ ഔദ്യോഗിക നടപടിക്രമങ്ങളിലൂടെയല്ലാതെ പാകിസ്താനെ പ്രേരിപ്പിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. മാനുഷിക വശേമാ മറ്റേതെങ്കിലും വഴിയോ ഉന്നയിച്ച് മോചനം സാധ്യമാകുമെന്നാണ് കരുതിയത്. നാലോ അഞ്ചോ കത്തുകൾ എഴുതിയെങ്കിലും കാര്യമുണ്ടായില്ല.
തുടർച്ചയായി പാകിസ്താൻ നിഷേധിക്കുന്ന സാഹചര്യത്തിൽ വീണ്ടും അന്താരാഷ്ട്ര കോടതിയെ സമീപിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കുൽഭൂഷണ് എതിരായ എഫ്.ഐ.ആർ, കുറ്റപത്രം, സൈനിക കോടതി വിധി തുടങ്ങിയവയൊന്നും പാകിസ്താൻ കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാൽവെയുടെ നേതൃത്വത്തിെല അഭിഭാഷക സംഘമാണ് അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്കുവേണ്ടി വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.