വോ​ട്ട​ർ​പ​ട്ടി​ക ഏ​കീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കാ​യി വോ​ട്ട​ർ​പ​ട്ടി​ക ഏ​കീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ അ​പാ​ക​ത ഒ​ഴി​വാ​ക്കു​ക​യും പ​ട്ടി​ക​ക്ക്​ ഐ​ക​രൂ​പ്യം കൊ​ണ്ടു​വ​രു​ക​യു​മാ​ണ്​ ഉ​ദ്ദേ​ശ്യം. നി​ല​വി​ൽ ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നു​മാ​ണ്​ വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തും വോ​​ട്ടെ​ടു​പ്പ്​ ന​ട​ത്തു​ന്ന​തും.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സ്വ​ത​ന്ത്ര​മാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വോ​ട്ട​ർ പ​ട്ടി​ക ഏ​കീ​ക​രി​ക്കു​ന്ന​ത്​​​ ച​ർ​ച്ച ചെ​യ്യാ​ൻ ആ​ഗ​സ്​​റ്റ്​ 13ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ര്‍ന്നി​രു​ന്നു. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ, ലെ​ജി​സ്​​ലേ​റ്റി​വ്​ സെ​ക്ര​ട്ട​റി ജി. ​നാ​രാ​യ​ണ രാ​ജു, പ​ഞ്ചാ​യ​ത്തീ​രാ​ജ് സെ​ക്ര​ട്ട​റി സു​നി​ല്‍ കു​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. വോ​ട്ട​ർ പ​ട്ടി​ക​യെ ചൊ​ല്ലി​യു​ള്ള പ​രാ​തി​ക​ൾ കു​റ​ക്കാ​നും ര​ണ്ടു​ത​വ​ണ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​െൻറ ചെ​ല​വ്​ ഇ​ല്ലാ​താ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന്​ ​മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പ​ട്ടി​ക​യി​ൽ​നി​ന്ന്​ പേ​ര്​ ഒ​ഴി​വാ​കു​ന്ന​ത്​ സ്ഥി​രം പ​രാ​തി​യാ​ണ്.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു പൊ​തു വോ​ട്ട​ര്‍ പ​ട്ടി​ക. ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​കീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ പൊ​തു​വോ​ട്ട​ർ പ​ട്ടി​ക. വോ​ട്ട​ര്‍പ​ട്ടി​ക ഏ​കീ​ക​രി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 243 കെ, 243 ​ഇ​സ​ഡ് വ​കു​പ്പു​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്യു​ക​യും അ​തു​വ​ഴി സം​സ്ഥാ​ന​ങ്ങ​ളി​ലെ കേ​ന്ദ്രം ത​യാ​റാ​ക്കു​ന്ന വോ​ട്ട​ര്‍ പ​ട്ടി​ക അം​ഗീ​ക​രി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ക അ​ല്ലെ​ങ്കി​ല്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ത​യാ​റാ​ക്കു​ന്ന വോ​ട്ട​ര്‍പ​ട്ടി​ക ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ക്കും അം​ഗീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളെ സ​മ്മ​തി​പ്പി​ക്കു​ക, മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​ത്തി​ല്‍ അ​തി​ന​നു​സൃ​ത​മാ​യ മാ​റ്റം വ​രു​ത്താ​ന്‍ സം​സ്ഥാ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു യോ​ഗ​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ത​യാ​റാ​ക്കു​ന്ന വോ​ട്ട​ര്‍പ​ട്ടി​ക സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന​ങ്ങ​ളു​ടെ തീ​രു​മാ​നം അ​റി​യാ​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.