ന്യൂഡൽഹി: അമേരിക്കൻ സമ്മര്ദെത്ത തുടർന്ന് ഇറാനില്‍നിന്നുള്ള എണ്ണയുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. നവംബര്‍ മുതല്‍ ഇറാൻ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനോ വന്‍തോതില്‍ കുറക്കാനോ സംസ്കരണ ശാലകളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനുമേല്‍ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ പിന്തുണക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്്ട്ര സംഘടനയുടെ ഉപരോധത്തെയാണ് ഇന്ത്യ അംഗീകരിച്ചിരുന്നത്. ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചനപ്രകാരം, അമേരിക്കയുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഇന്ത്യ മറ്റുമാര്‍ഗങ്ങൾ തേടേണ്ടി വരും. ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. സംസ്കരണ ശാലകളുടെ യോഗം വ്യാഴാഴ്ച പെട്രോളിയം മന്ത്രാലയം വിളിച്ചിരുന്നു. സംസ്കരണ ശാലകളോട് ബദൽ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയും കുവൈത്തുമെല്ലാം ഇന്ത്യയുടെ എണ്ണവ്യാപാര കണ്ണിയിലുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രണം വന്നാലും രാജ്യത്ത് ഇന്ധനത്തിന് ക്ഷാമം നേരിടില്ല.
അതേസമയം, ദേശീയതാൽപര്യം മുൻനിർത്തിയാകും ഇക്കാര്യത്തിൽ ഇന്ത്യ നിലപാടെടുക്കുകയെന്ന് പെേട്രാളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു. ഏഴുലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്യുന്നത്. മേയ് മാസത്തെ കണക്കാണിത്. മുൻ മാസത്തേക്കാൾ 10.2 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷം മേയിലേതിനേക്കാൾ 45 ശതമാനം കൂടുതലും. ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽനിന്നെല്ലാം അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങുന്നുണ്ട്. ബ്രൂണെയുമായും ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്. അതിനാൽ അമേരിക്കയുടെ ഭീഷണി ഇന്ത്യയെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.