19,459 പേർക്ക്​ പുതുതായി കോവിഡ്​; ആകെ രോഗികൾ 5.4 ലക്ഷം

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ 19,459 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5,48,318 ആയി ഉയർന്നു. 16,475 പേരാണ്​ രോഗം ബാധിച്ച്​ ഇതുവരെ മരിച്ചത്​.

380 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. നിലവിൽ 2,10,120 പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളത്​. 3,21,723 പേർക്ക്​ രോഗം ഭേദമായി. 1,70,560 സാമ്പിളുകൾ ഞായറാഴ്​ച മാത്രം പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. ഇതുവരെ 83,98,362 സാമ്പിളുകളാണ്​ പരിശോധിച്ചത്​.

മഹാരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ ബാധ അതിരൂക്ഷം. 164626 പേർക്കാണ്​ മഹാരാഷ്​ട്രയിൽ മാത്രം കോവിഡ്​ ബാധിച്ചത്​. തമിഴ്​നാട്ടിൽ 82275 പേർക്കും ഡൽഹിയിൽ 83077 പേർക്കും രോഗം സ്ഥിരീകരിച്ചു.

Tags:    
News Summary - Nearly 19,500 COVID-19 cases, 380 deaths reported in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.